കേരളത്തില്‍ നിന്ന് അതിഥിതി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ഭുവനേശ്വറിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അതിഥിതി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ആലുവയില്‍ നിന്ന് പുറപ്പെടും. ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിന്‍ പുറപ്പെടുക. ഇതില്‍ പോകാനുള്ള 1200 പേരുടെ പട്ടിക തയ്യാറായി കഴിഞ്ഞു. ഇന്ന് വൈകീട്ട് ആറുമണിക്കാണ് ആദ്യ ട്രെയിന്‍ പുറപ്പെടുക. അടുത്ത ദിവസം കേരളത്തില്‍ നിന്ന് അഞ്ച് ട്രെയിനുകള്‍ കൂടി സര്‍വ്വീസ് നടത്തും.

യാത്രയ്്ക്കായി റെയില്‍വേസ്റ്റേഷനില്‍ എത്തുന്നവര്‍ തിരക്ക് കൂട്ടരുതെന്ന് ഡിജിപി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നുള്ളവര്‍ക്കുമാത്രമാണ് പോകാന്‍ അനുമതി. എല്ലാ അതിഥിതി തൊഴിലാളികള്‍ക്കും പോകാനുള്ള അവസരം ഒരുക്കുമെന്നും ഡിജിപി വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരിക്കില്ല.

Share news
error: Content is protected !!
Scroll to Top