Section

malabari-logo-mobile

ഇറ്റലിയിലും ഫ്രാന്‍സിലും ജര്‍മനിയും ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി

HIGHLIGHTS : Italy, France and Germany suspend AstraZeneca covid vaccine

FILE PHOTO: A healthcare worker prepares to administer a dose of the Oxford University-AstraZeneca vaccine, marketed by the Serum Institute of India (SII) as COVISHIELD, against the coronavirus disease (COVID-19), in Santiago, Dominican Republic February 17, 2021. REUTERS/Ricardo Rojas/File Photo

പാരീസ് : വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിചിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് വാക്‌സിന്‍ വിതരണം ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

നേരത്തെ, വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ അപകടകരമായ വിധത്തില്‍ രക്തം കട്ടപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. അതേസമയം വാക്‌സിനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റഴ്‌സും പ്രതികരിച്ചു.

sameeksha-malabarinews

ആസ്ട്രസെനക്ക വാക്‌സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. യൂറ്യോപ്യന്‍ മെഡിസിന്‍ ഏജന്‍സി(ഇ.എം.എ)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണെ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും ഇ.എം.എ വിഷയത്തിലെ തീരുമാനം പ്രഖ്യാപിക്കുക.

ഡെന്‍മാര്‍ക്ക് ആണ് ആദ്യമായി ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചത്. പിന്നാലെ നെതര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, കോംഗോ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനക്ക വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!