ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍12 ന്

ദില്ലി: ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു. നവംബര്‍ 12 ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഒക്ടോബര്‍ 25 മുതല്‍ പത്രിക സമര്‍പ്പിക്കാം.

ഹിമാചലില്‍ 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top