ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന ;ഹര്‍ജി തള്ളി

വാരാണസി: ഗ്യാന്‍വാപി മസ്ജിദിലെ കുളത്തില്‍ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി. കേസ് പരിഗണിച്ച വാരാണസി ജില്ലാകോടതിയാണ് ഹര്‍ജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം തള്ളിയത്.

കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള ഏത് പരിശോധനയും പള്ളിക്ക് ഉള്‍ഭാഗം സീല്‍ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ കണ്ടെടുത്തത് ശിവലിംഗമല്ലെന്നും ഫൗണ്ടനാണെന്നും അഞ്ജുമാന്‍ മസ്ജിദ് കമ്മിറ്റി കോടതിയില്‍ ആവര്‍ത്തിച്ചു.

Share news
error: Content is protected !!
Scroll to Top