റോഷാക്ക്..റിലീസാകുന്നതിന് മുന്നേ ഞാന്‍ നിങ്ങള്‍ക്ക് വലിയ വാഗ്ദാനം താരാതിരുന്നതാണ്;മമ്മൂട്ടി

പ്രേഷകര്‍ ഒന്നടങ്കം ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ് റോഷാക്ക്. സിനിമയെ പിന്തുണച്ച പ്രേക്ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. ദുബായില്‍ നടന്ന പ്രസ്മീറ്റലാണ് സിനിമയെ പിന്തുണച്ചവര്‍ക്ക് മമ്മുട്ടി നന്ദി അറിയിച്ചത്.

സിനിമ റിലീസാകുന്നതിന് മുന്നേ ഞാന്‍ നിങ്ങള്‍ക്ക് വലിയ വാഗ്ദാനം തരാതിരുന്നത് തന്നെയാണെന്ന് അദേഹം പറഞ്ഞു. സിനിമ അങ്ങിനെയായിരിക്കും ഇങ്ങിനെയായിരിക്കും എന്ന് പറഞ്ഞ് ഒരു അഭിമുഖം വേണ്ട എന്ന് കരുതി. സിനിമ റിലീസായി കുറച്ച് പേരെങ്കിലും അത് കണ്ട ശേഷം അഭിമുഖം തരാമെന്നു വിച്ചുവെന്നും അതുകൊണ്ടാണ് ഇത്രയും താമസിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമ കണ്ട നിങ്ങള്‍ക്കായിരിക്കും കൂടുതല്‍ പറയാനുണ്ടാകുക.സാധാരണ സിനിമകളെല്ലാം പരീക്ഷണങ്ങളാണ്. അതുപോലെ ഒരു പരീക്ഷണം തന്നെയാണ് റോഷാക്കും. എല്ലാ സിനിമകളും രണ്ട് തരത്തില്‍ പരീക്ഷണങ്ങളാണ് ഒന്ന് എടുത്ത് പരീക്ഷിക്കുക രണ്ട് കാഴ്ചക്കാരെ പരീക്ഷിക്കുക എന്നുള്ളതാണ്. ഞാന്‍ മുമ്പ് പറഞ്ഞപോലെ റോഷാക്ക് വേറിട്ട രീതിയിലുള്ള പരീക്ഷണം തന്നെയാണെന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ കഥയും നിര്‍മ്മാണ രീതിയും ആവിഷ്‌കാര രീതിയിലും മാറ്റമുണ്ട് അതുകൊണ്ടുതന്നെയാണ് റോഷാക്ക് വേറിട്ട സിനിമയാകുന്നതെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top