Section

malabari-logo-mobile

കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ്; തുടര്‍ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ സര്‍വേകള്‍

HIGHLIGHTS : LDF again in Kerala; Exit polls suggest continued governance

മലപ്പുറം: കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് വിവിധ എക്സിറ്റ് പോള്‍ സര്‍വേകള്‍. റിപ്പബ്ലിക്ക് ടിവി-സിഎന്‍എക്സ് സര്‍വേയില്‍ എല്‍ഡിഎഫ് 72 മുതല്‍ 82 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റ് ലഭിക്കും. എന്‍ഡിഎക്ക് 1 മുതല്‍ 5 വരെ സീറ്റിന് സാധ്യത.

ഇന്ത്യാ ടുഡേ- സി വോട്ടര്‍ സര്‍വേ പറയുന്നത് 104 മുതല്‍ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നാണ്. 20 മുതല്‍-36 സീറ്റ് മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ എന്നും അവര്‍ പ്രവചിക്കുന്നു. ബിജെപിക്ക് – 0-2 സീറ്റ് മാത്രമേ ലഭിക്കൂ.

sameeksha-malabarinews

എന്‍ഡിടിവി സര്‍വേയില്‍ എല്‍ഡിഎഫിന് 88 യുഡിഎഫിന് 51 സീറ്റും എന്‍ഡിഎക്ക് 2 സീറ്റും പ്രവചിക്കുന്നു. എബിപി-സി വോട്ടര്‍ സര്‍വേ എല്‍ഡിഎഫിന് 71 മുതല്‍ 77 വരെ സീറ്റും യുഡിഎഫ് 62 മുതല്‍ 68 വരെയും എന്‍ഡിക്ക് 2 സീറ്റ് വരെയും പ്രവചിക്കുന്നു.

സിഎന്‍എന്‍-ന്യൂസ് -18 എല്‍ഡിഎഫിന് 72 മുതല്‍ 80 സീറ്റ് വരെ പ്രവചിക്കുന്നു. യുഡിഎഫിന് 58-മുതല്‍ 64 സീറ്റ് വരെ ലഭിക്കും. എന്‍ഡിഎക്ക് ഒന്നുമുതല്‍ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവര്‍ പ്രവചിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!