
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും, ആശാ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഡിപിഎം, ഡിഎംഒ ഓഫീസുകളിലേക്ക് മാര്‍
ച്ചും സംഘടിപ്പിക്കും. ഡിഎംഒ ഓഫീസ് മാര്‍ച്ച് സിഐടിയു സം സ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാര്‍ ഉദ്ഘാടനംചെയ്യും.
ശൈലി ആപ്പ് വഴി സര്‍വേ ചെയ്യുന്നതിന് ഉപകരണങ്ങള്‍ നല്‍കുക, സര്‍വേ ചെയ്യുന്നതിന് ഒരാള്‍ക്ക് 20 രൂപ അനുവദിക്കുക, പെന്‍ഷന്‍ പ്രായം 65 ആക്കുക, പെന്‍ഷന്‍ 5000 രൂപ അനുവദി ക്കുക, പിരിഞ്ഞുപോകുന്ന തൊ ഴിലാളിക്ക് അഞ്ചുലക്ഷം രൂപ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



