Section

malabari-logo-mobile

ആശാന്‍ പുരസ്‌ക്കാരം ശ്രീജിത്ത് അരിയല്ലൂരിന്

HIGHLIGHTS : 2018ലെ മികച്ച യുവകവിക്കുള്ള ആശാന്‍ മെമ്മോറിയില്‍ പുരസ്‌ക്കാരം ശ്രീജിത്ത് അരിയല്ലൂരിന്.

2018ലെ മികച്ച യുവകവിക്കുള്ള ആശാന്‍ മെമ്മോറിയില്‍ പുരസ്‌ക്കാരം ശ്രീജിത്ത് അരിയല്ലൂരിന്. 50000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരം.

ഉത്തരാധുനികതയുടെ ആദ്യ ദശാബ്ദത്തിന് ശേഷം രണ്ടായിരത്തിന്റെ തുടക്കത്തിലാണ് യുവകവികളുടെ ഇടയില്‍ മാനവിക,രാഷ്ട്രീയ കവിതകളുടെ വ്യക്താവായി ശ്രീജിത്ത് അരിയല്ലൂര്‍ ഉയര്‍ന്നുവന്നത്.

sameeksha-malabarinews

പ്രണയവും രാഷ്ട്രീയവും പ്രകൃതിയും മാനവികതയും നിറഞ്ഞുനില്‍ക്കുന്ന ശ്രീജിത്തിന്റെ കവിതകള്‍ പുതതലമുറവായനക്കാര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

അധികമാരും ശ്രദ്ധിക്കാത്ത വസ്തുക്കളെയെടുത്ത് ബിംബാത്മകമായി സമകാലിക ജീവിതത്തെ പ്രശ്‌നവല്‍ക്കരിക്കുക എന്ന രാഷ്ട്രീയ ദൗത്യം ശ്രീജിത്തിന്റെ കവിതകള്‍ നിറവേറ്റിയിരുന്നു.

സ്വാതന്ത്ര്യം. ജനാധിപത്യം, ബഹുസ്വരത, മാനവികത, സമരോത്സുക ആത്മീയത തുടങ്ങിയവയായിരുന്നു ശ്രീജിത്തിന്റെ കവിതകളിലെ മുഖ്യപ്രമേയങ്ങള്‍

വര്‍ഗ്ഗീയ വാദികളെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നതും വിറളി പിടിപ്പിക്കുന്നതുമായ ശ്രീജിത്തിന്റെ കവിതകളും പ്രഭാഷണങ്ങളും പലപ്പോഴുംഇദ്ദേഹത്തിന് നേരെ ഇവരില്‍ നിന്ന് ഭീഷണികള്‍ക്കും കൊലവിളികള്‍ക്കും ഇടയാക്കിയിരുന്നു.

മെയ് ഒന്നിന് വര്‍ക്കലയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കും.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയാണ് ശ്രീജിത്ത്. ഭാര്യ അമ്പിളി, മക്കള്‍ അദിതി, അവനി.
പുസ്തകങ്ങള്‍ സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി, സെക്കന്റ് ഷോ, പലകാല കവിതകള്‍, മാസംമാറി ചെടിയുടെ ഇലകള്‍, എര്‍ളാടന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!