കേരളത്തില്‍ ഗോമാതാവിനെ കൊല്ലുന്നവരെയും ലൗ ജിഹാദികളെയും വാളുകൊണ്ട് വെട്ടണം കാസര്‍ക്കോട്ട് വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസംഗവുമായി വിശ്വഹിന്ദു പരിഷത്ത് വനിത നേതാവ്

കാസര്‍ക്കോട് : കേരളത്തില്‍ കേട്ടുപരിചയമില്ലാത്ത കടുത്ത വര്‍ഗ്ഗീയവിദ്വേഷ പ്രസംഗവുമായി വിശ്വഹിന്ദു പരിഷത്ത് വനിതാ നേതാവ് സ്വാധി സരസ്വതി.
ലൗജിഹാദുമായി വരുന്നവരുടെ കഴുത്ത് വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നും, ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെ വാള്‍ ഉപയോഗിച്ച് വെട്ടണമെന്നുമായിരുന്നു സ്വാധി സരസ്വതിയുടെ ആഹ്വാനം. കാസര്‍ക്കോട് ബദിയടുക്കയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഇവര്‍ സംസാരിച്ചത്. ചടങ്ങില്‍ ബദിയെടുക്ക പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെഎന്‍ കൃഷ്ണഭട്ടാണ് അധ്യക്ഷം വഹിച്ചത്.

സഹോദരിമാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകില്‍ നടക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് അവര്‍ക്ക് വാള് സമ്മാനിക്കണമെന്നും ഇവര്‍ പറഞ്ഞു. ആ വാള് കൊണ്ട് ജിഹാദികളുടെ കഴുത്ത് വെട്ടാന്‍ ഉപകരിക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു.
നിങ്ങളല്ലാം പശുവിനെ ഗോമാതാവായികാണുന്നവരല്ലെ, നിങ്ങള്‍ അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ എന്ന് ചോദിച്ച ഇവര്‍ അതുകൊണ്ട് ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും ഈ വാള്‌കൊണ്ട് വെട്ടണമെന്നും പറഞ്ഞു.

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. ഇന്ത്യയില്‍ താമസിക്കണമെങ്ങില്‍ ഭാരത് മാതാ കി ജെയ് വിളിക്കണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തും ബജ്രംഗദളും ഹിന്ദു സമാജോത്സവ സമിതിയുമാണ് ബദിയടുക്കയില്‍ സമ്മേളനം സംഘടിപ്പിച്ചത്. ഈ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായത്.

Share news
error: Content is protected !!
Scroll to Top