HIGHLIGHTS : As the counting of votes for the Delhi Assembly elections progresses, the BJP has crossed the absolute majority mark.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ് ബിജെപി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി തകര്‍ച്ചയിലാണ്. കോണ്‍ഗ്രസ് മൂന്നാമതാണുള്ളത്.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡല്‍ഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളില്‍ ഒന്‍പതിടത്തും ബിജെപിയാണ് മുന്നേറുന്നത്.
തുടക്കത്തില്‍ പിന്നിലായിരുന്ന എ എ പി നേതാവ് അരവിന്ദ് കെജ്രിവാള്‍ ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്.