കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ‘പുലര്‍കാലം’ പരിപാടിയോട് അനുബന്ധിച്ച് പുലര്‍കാല സംഗമം നടത്തി. മാനാഞ്ചിറ മൈതാനത്ത് നടന്ന പരിപാടിയില്‍ ജില്ലയിലെ 45 പൊതു വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
അതിരാവിലെ എഴുന്നേറ്റ് ശീലമാക്കേണ്ട വിവിധ വ്യായാമ രീതികളും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘പുലര്‍കാലം’ പരിപാടി നടപ്പിലാക്കി വരുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികളോടൊപ്പം യോഗയും എയറോബിക്‌സും പരിശീലിക്കുകയും വായനാനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ഗവാസ്, അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പ് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എ കെ അബ്ദുല്‍ ഹക്കീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിഷ പുത്തന്‍പുരയില്‍ (ആരോഗ്യം, വിദ്യാഭ്യാസം), പി സുരേന്ദ്രന്‍ (ക്ഷേമകാര്യം),
അംഗങ്ങളായ രാജീവ് പെരുമന്‍പുര, നാസര്‍ എസ്റ്റേറ്റ്മുക്ക്, റസിയ തൊട്ടായി, ഐ പി രാജേഷ്, എന്‍ എം വിമല, വിദ്യാഭ്യാസ ഓഫീസര്‍മാരായ എം ടി കുഞ്ഞുമൊയ്തീന്‍, എം ശാംജിത്ത്, ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഹരീഷ്, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗ പരിശീലനത്തിന് യോഗാചാര്യന്‍ ഉണ്ണിരാമനും എയറോബോക്‌സിന് കേന്ദ്രീയ വിദ്യാലയ ഇന്‍സ്ട്രക്ടര്‍മാരായ അനുരാജ് കെ, ഹെന്ന വി കെ എന്നിവരും വായനാനുഭവ സെഷന് രാജേന്ദ്രന്‍ എടത്തുങ്കരയും നേതൃത്വം നല്‍കി.
ശേഷം ആംഫി തിയേറ്ററില്‍ അരങ്ങ് സജീവന്‍ കൊയിലാണ്ടി നയിക്കുന്ന നാടന്‍ പാട്ട് അരങ്ങേറി.



