HIGHLIGHTS : As the counting of votes for the assembly in Haryana enters the second phase, the results of the election are changing.
ഹരിയാനയില്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യഘട്ടത്തില്‍ 74 സീറ്റുകള്‍ എന്ന വലിയ ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് പോയെങ്കിലും വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി തിരിച്ചുവരുകയായിരുന്നു. 14 സീറ്റുകളിലെ ലീഡ് ബിജെപി 46 ലേക്ക് ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം 35ല്‍ താഴെ സീറ്റുകളിലേക്ക് താഴ്ന്നു.
തൊഴിലില്ലായ്മ, കര്‍ഷകരോഷം, അഗ്‌നിവീര്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം തുടങ്ങി നിരവധി വിഷയങ്ങളില്‍ പത്ത് വര്‍ഷമായി ഭരണത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരണവിരുദ്ധവികാരം നേരിടുമ്പോഴാണ് അവരുടെ ഈ തിരിച്ചുവരവ്. എക്‌സിറ്റ് പോളുകള്‍ ഇവിടെ കോണ്‍ഗ്രസിന്റെ ജയം പ്രവചിക്കുകയും ചെയ്തിരുന്നു.
അതെസമയം അന്തിമനേട്ടം കോണ്‍ഗ്രസിന് തന്നെയെന്നാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ.
ആദ്യലീഡ് നിലയെതുടര്‍ന്ന് രാവിലെ തന്നെ ആരംഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷപ്രകടനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍.
അതെസമയം ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം ലീഡ് നിലയില്‍ കേവല ഭൂരിപക്ഷത്തിലേയ്ക്ക് കുതിക്കുകയാണ്.


