പ്രത്യേക സംക്ഷിപ്ല വോട്ടര്‍ പട്ടിക പുതുക്കന്നതിന്റെ ഭാഗമായി നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി

HIGHLIGHTS : As part of the special summary voter list update, a list of claims and allegations related to the voter list in Nilambur constituency was given to ...

malabarinews

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2025 മാര്‍ച്ച് 26 ലെ 23/2024 – ERS (Vol. IV) നമ്പര്‍ നിര്‍ദ്ദേശ പ്രകാരം 035-നിലമ്പൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി 2025 ഏപ്രില്‍ 1 ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചിരുന്ന പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഫോട്ടോ അടങ്ങിയ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ പൂര്‍ണ്ണതോതില്‍ പൂരോഗമിച്ചുവരുന്നു.

വോട്ടര്‍ പട്ടികയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 035-നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ടേഷന്‍ ഓഫീസര്‍ മുഖാന്തിരം ഫോം 9 (ഫോം 6 ല്‍ ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്), ഫോം 10 (പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ഫോം7-ല്‍ ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്), ഫോം 11 (ഫോം 8-ല്‍ തെറ്റ് തിരുത്തിയതും / EPIC മാറ്റി നല്‍കുന്നതിനുള്ള അപേക്ഷ / ഫോം8-ല്‍ ലഭിച്ച PwD അടയാളപ്പെടുത്തുന്നതിനുള്ള അപേക്ഷ എന്നിവയുടെ ലിസ്റ്റ്) ഫോം 11 എ (മണ്ഡലത്തിനകത്ത് മേല്‍വിലാസം മാറുന്നതിനായി ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്) ഫോം 11 B (മണ്ഡലത്തിന് പുറത്തെ മേല്‍വിലാസം മാറുന്നതിനായി ലഭിച്ച അപേക്ഷകളുടെ പട്ടിക) എന്നിവ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കൈമാറി.

ഈ പട്ടിക ഇലക്ടറല്‍ രജിസ്ടേഷന്‍ ഓഫീസറുടെ (ഇ.ആര്‍.ഒ) നോട്ടീസ് ബോര്‍ഡിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും വെബ് സൈറ്റുകളിലും ലഭ്യമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!