മരണാനന്തരം ഭൗതീകശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് കൈമാറാനുള്ള സമ്മത പത്രം നല്‍കി പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി: ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സമ്മേളനത്തിന്റെ ഭാഗമായി മരണാനന്തരം ഭൗതീക ശരീരം മെഡിക്കല്‍ കോളോജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്ന 34 പേരുടെ സമ്മതപത്രം കൈമാറി. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി ശ്യം പ്രസാദ് സമ്മതപത്രം ഏറ്റുവാങ്ങി.

ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല പ്രസിഡന്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി തയ്യില്‍ നിയാസ്, പ്രസിഡന്റ് എ. വിശാഖ്, സി പി ഐ എം ഏരിയ സെക്രട്ടറി തയ്യില്‍ അലവി, ഏരിയ കമ്മറ്റി അംഗങ്ങളായ തുടിശ്ശേരി കാര്‍ത്തികേയന്‍, കെ. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മേഖല പ്രസിഡന്റ് പുത്തുക്കാട്ടില്‍ അജീഷ് സ്വാഗതവും, മേഖല കമ്മറ്റി അംഗം മണ്ണാരക്കല്‍ ജൈനിഷ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top