പരപ്പനങ്ങാടിയില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭയും കൃഷി ഭവനും സംയുക്തമായി കര്‍ഷക ദിനം വിളംബര ജാഥയും സെമിനാറും നടത്തി.ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.

പരിപാടി നഗരസഭാ ചെയര്‍മാന്‍ പി.പി.ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എം.ഷാനിബ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബി.പി.സാഹിദ അധ്യക്ഷം വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ പി.കെ. സുഹറ പദ്ധതി വിശദീകരണം നടത്തി. സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിര്‍, സി. നിസാര്‍ അഹമ്മദ്, ടി.കാര്‍ത്തികേയന്‍, സുമിറാണി, ബേബി അച്യുതന്‍, കൃഷി അസി.ഡയക്ടര്‍മാരായ വി. സംഗീത, എം.ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. അസി. കൃഷി ഓഫീസര്‍ എന്‍.പി.സമീര്‍ നന്ദി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top