തിരുവനന്തപുരം: ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതുകൊണ്ട് ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.
ആര്യാ രാജേന്ദ്രന്‍(എല്‍ഡിഎഫ്) 54 വോട്ടും, സിമി ജ്യോതിഷ്(എന്‍ഡിഎ)35 വോട്ടും, മേരി പുഷ്പം(യുഡിഎഫ്) 9 വോട്ടുമാണ് നേടിയത്.
മുടുവന്‍മുഗളില്‍ നിന്നാണ് ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ വിജയിച്ചത്. ബിഎസ് സി രണ്ടാം വര്‍ഷ ഗണിത വിദ്യാര്‍ത്ഥിനിയാണ് ആര്യ. മേയര്‍ പദവിയില്‍ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തകൂടിയായിരിക്കുകയാണ് ആര്യ.
ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥന കമ്മിറ്റിയംഗവുമാണ് ആര്യ.ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടെയും മകളാണ് ആര്യ രാജേന്ദ്രന്‍.




