വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പിടിയിൽ

കോഴിക്കോട് : വീട്ടിനകത്ത് ചാരായം വാറ്റു ന്നതിനിടെ ഒരാൾ പിടിയിൽ. മലപ്പുറം കീഴുപറമ്പ് ആലുങ്ങൽ വീട്ടിൽ സന്തോഷ് കുമാറി (51)നെയാണ് കുന്നമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാനും സംഘവും പിടിച്ചത്.

പുളക്കോട് വില്ലേജിൽ സൗത്ത് ആരയൻകോട് വടക്കു വീട്ടിൽ കുഴിയിൽ ചന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ചാരായം വാറ്റിയത്. ഇയാളിൽനിന്ന് 20 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

പി ഒ മുഹമ്മദ് അസ്ലം, സുജിത്ത് സന്ദീപ്, വിപിൻ, അർജുൻ ശേഖർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top