
ദില്ലി: ദൂരദർശനിലെ പ്രശസ്ത വാർത്താ അവതാരകയായിരുന്ന സരള മഹേശ്വരി (71)അന്തരിച്ചു. . ദില്ലിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.
ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷമാണ് അവർ ദൂരദർശനിൽ പ്രവർത്തനം ആരംഭിക്കുന്നത്. 1976 മുതൽ 2005 വരെ ദൂരദർശനിൽ സേവനമനുഷ്ഠിച്ചിരുന്നു . ഇന്ത്യൻ ടെലിവിഷന്റെ ആദ്യകാലത്തെ പ്രമുഖ മുഖങ്ങളിൽ ഒരാളായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ വാർത്താ അവതരണ രംഗത്ത് സജീവമായിരുന്ന അവർ. തന്റെ തനിമയാർന്ന ശബ്ദം കൊണ്ടും കൃത്യമായ ഉച്ചാരണം കൊണ്ടും ജനശ്രദ്ധ പിടിച്ചുപറ്റിയ സരളയ്ക്ക് ആരാധകർ ഏറെയായിരുന്നു.
സരള മഹേശ്വരിയുടെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത് അവരുടെ സഹപ്രവർത്തകനായിരുന്ന ഷമ്മി നാരംഗാണ്. വ്യത്യസ്തമായ അവതരണശൈലിയും ഭാഷാശുദ്ധിയും കൊണ്ട് ഇന്ത്യൻ വാർത്താ ലോകത്ത് സ്വന്തമായ ഒരിടം കണ്ടെത്താൻ അവർക്ക് സാധിച്ചുവെന്ന് ദൂരദർശൻ അനുശോചന കുറിപ്പിൽ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




