ജമ്മുവിൽ ആറ് ഭീകരരെ സൈന്യം വധിച്ചു

ജമ്മുവിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ വധിച്ചു. അനന്തനാകിലും കുൽഗാമിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ വധിക്കപ്പെട്ടത്. ഇതിൽ രണ്ടു പേർ പാകിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് രണ്ടുപേർ പ്രാദേശിക ഭീകരരുമാണ്.

രണ്ടിടത്തായി നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിൽ ആണ് ഭീകരരെ വധിച്ചതെന്ന് കാശ്മീർ ഐജി വിജയകുമാർ അറിയിച്ചു.

ഭീകരർ ഒളിച്ചിരിക്കുന്ന വന്ന വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ പരിശോധന നടക്കുന്നതിനിടെ സുരക്ഷാ സേനക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അനന്ത് നാഗിലെ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി

Share news
error: Content is protected !!
Scroll to Top