ഗവർണർ കോടതി നോട്ടീസ് സർക്കാറിന് കൈമാറി

കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് നൽകിയ നോട്ടീസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് കൈമാറി.

സർവകലാശാലകളും മായി ബന്ധപ്പെട്ട ഫയലുകൾ തീരുമാനമെടുക്കാതെ കഴിഞ്ഞദിവസം സർക്കാറിലേക്ക് മടക്കി അയച്ചിരുന്നു .

കോടതി നോട്ടീസ് നൽകിയിട്ടുള്ളത് ചാൻസലർക്ക് ആണ് തനിക്കല്ല ഈ മാസം 8 മുതൽ താൻ ചാൻസലറായി പ്രവർത്തിക്കുന്നില്ല സർവകലാശാലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല അതിനാൽ സർക്കാറിലേക്ക് അയക്കാൻ ഓഫീസിൽ നിർദ്ദേശിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ പുനർനിയമനം ചോദ്യംചെയ്തു നൽകിയ അപ്പീലിൽ ഒന്നാമത്തെ എതിർകക്ഷി ചാൻസലർ കൂടിയായ ഗവർണറാണ് . അതിനാൽ കഴിഞ്ഞ ദിവസം കോടതി പ്രത്യേക ദൂതൻ വഴി നോട്ടീസ് രാജ്ഭവനിലേക്ക് അയച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കണ്ണൂർ സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട് .

Share news
error: Content is protected !!
Scroll to Top