കൊച്ചി:പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പള്ളുരുത്തി ശ്മശാനത്തില്‍.
നിത്യഹരിത ഗാനങ്ങളുടെ ശില്‍പ്പിയായ അദേഹം ഇരുനൂറിലധികം സിനിമകള്‍ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിയാണ് അദേഹം സംഗീത ലോകത്തേക്ക് കടന്നുവന്നത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌ക്കാരം ലഭിച്ചു. ഈ വര്‍ഷവും കെപിഎസി , തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.




