അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: മീനാക്ഷിപുരം കവര്‍ച്ച കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ടിരുന്നത് ഗുരുതര കുറ്റകൃത്യമാണ്. പ്രതിയുടെ പൂര്‍വ്വകാല ചരിത്രവും വളരെ മോശമാണ്. അര്‍ഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ച്ചയാണ്. കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം നല്‍കാന്‍ നിര്‍ബന്ധിതമായെന്നും കോടതി വിമര്‍ശിച്ചു.

മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 26നാണ് തൃശൂരില്‍ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും പോയ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top