HIGHLIGHTS : Ariyalur Service Cooperative Bank Centenary Celebration
വള്ളിക്കുന്ന്: നൂറ് വര്‍ഷം പൂര്‍ത്തീകരിക്കുന്ന അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടി ഡിസംബര്‍ 10ന് നടക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.1922ല്‍ ഐക്യനാണയ സംഘമായി പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ വായ്പാ-വായ്‌പേതര പ്രവര്‍ത്തനങ്ങളിലും മറ്റ് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച് ഇന്ന് ക്ലാസ് വണ്‍ വിഭാഗത്തില്‍ ഒരു പ്രധാന ശാഖയും 3 ബ്രാഞ്ചുകളുമായി പ്രവര്‍ത്തനം നടത്തി വരികയാണ്.
ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തികഴിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 10ന് ശനിയാഴ്ച രാവിലെ 10 മണിക്ക് അരിയല്ലൂര്‍ വിഷവൈദ്യശാലക്ക് സമീപത്ത് വെച്ച് നടത്തുന്ന പരിപാടിയില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍.എ. അബ്ദുല്‍ഹമീദ് മാസ്റ്ററിന്റെ അധ്യക്ഷതയില്‍ വനം വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ബാങ്കിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്ക് വഹിച്ച മുന്‍ ഭരണസമിതി അംഗങ്ങളേയും ജീവനക്കാരേയും ആദരിക്കു. കൂടാതെ അരിയല്ലൂരിലെ പ്രതിഭ തെളിയിച്ച കലാകാരന്‍മാരെയും, കായിക താരങ്ങളെയും വിശിഷ്ടസേവാ മെഡല്‍ നേടിയവരെയും ആദരിക്കുന്നുണ്ട്. വൈകിട്ട് ആറ് മണിക്ക് തൃശൂര്‍ റിമംബറന്‍സ് തിയേറ്റര്‍ ഗ്രുപ്പ് ഒരുക്കുന്ന ഹിഗ്വിറ്റ എന്ന നാടകവും അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് ഇ നരേന്ദ്രദേവ്, സെക്രട്ടറി കെ സ്മിത, ടി.കെ കറപ്പന്‍, സി.എം അറുമുഖന്‍, പി പ്രകാശന്‍, എ.കെ പ്രഭീഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു