Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബൊട്ടാണിക്കല്‍ സൊസൈറ്റി ദിനാഘോഷം

HIGHLIGHTS : Calicut University News; Botanical Society Day Celebration

ബൊട്ടാണിക്കല്‍ സൊസൈറ്റി ദിനാഘോഷം

ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി (ഐ.ബി.എസ്.) സ്ഥാപകദിനാഘോഷം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലക്നൗവിലെ നാഷ്ണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എമിരറ്റസ് സയന്റിസ്റ്റ് ഡോ. ദലിപ് കുമാര്‍ ഉപരേതി, ഡോ. സന്തോഷ് നമ്പി എന്നിവര്‍ പ്രഭാഷണം നടത്തി. സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. ജോണ്‍ ഇ തോപ്പില്‍, ഐ.ബി.എസ്. പ്രസിഡന്റ് പ്രൊഫ. എസ്.ആര്‍. യാദവ്, സെക്രട്ടറി പ്രൊഫ. ശേഷു ലാവണ്യ, പ്രൊഫ. പി.സി. ത്രിവേദി, പ്രൊഫ. ഉമേഷ് ലാവണ്യ, പ്രൊഫ. ജെ.ഐ.എസ്. ഖട്ടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

ഫോട്ടോ- ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി (ഐ.ബി.എസ്.) സ്ഥാപകദിനാഘോഷം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.     പി.ആര്‍. 1685/2022

സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര വിഭാഗവും യുനെസ്‌കോ ചെയറും ചേര്‍ന്ന് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി ‘ഏര്‍ലി ഐഡന്റിഫിക്കേഷന്‍ ഓഫ് ലേണിംഗ് ഡിസബിലിറ്റീസ്’ എന്ന വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ 20-ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ – 9539623403.      പി.ആര്‍. 1686/2022

മ്യൂറല്‍ പെയ്ന്റിംഗ് – സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മ്യൂറല്‍ പെയ്ന്റിംഗില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15-ന് തുടങ്ങി 30 ദിവസമാണ് പരിശീലനം. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കായിരിക്കും അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ളവര്‍ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ 9846149276, 8547684683.     പി.ആര്‍. 1687/2022

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 13-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.      പി.ആര്‍. 1688/2022

‘വിശ്വാസം – അവിശ്വാസം – അന്ധവിശ്വാസം’
സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ ‘വിശ്വാസം-അവിശ്വാസം-അന്ധവിശ്വാസം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. 8-ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ സര്‍വകലാശാലാ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുന്‍ എം.എല്‍.എ. എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. ഫാദര്‍ ബോബി ജോസ് കട്ടിക്കാട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, നാസര്‍ ഫൈസി കൂടത്തായി, ഡോ. സംഗീത ചേനംപുല്ലി, കെ.ഇ.എന്‍. തുടങ്ങിയവര്‍ പങ്കെടുക്കും. emschair@uoc.ac.in എന്ന ഇ-മെയില്‍ വഴിയോ ചെയര്‍ ഓഫീസില്‍ നേരിട്ടു വന്നോ, 7-ന് വൈകീട്ട് 5 മണി വരെ സെമിനാറിന് രജിസ്റ്റര്‍ ചെയ്യാം.       പി.ആര്‍. 1689/2022

ഏകദിന ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗം രാമനാട്ടുകര ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. 7-ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 3.30 വരെ സര്‍വകലാശാലാ ആര്യഭട്ട ഹാളിലാണ് ശില്‍പശാല. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.       പി.ആര്‍. 1690/2022

കോഷന്‍ ഡെപ്പോസിറ്റ്

കലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ മലയാള-കേരള പഠനവിഭാഗത്തില്‍ മലയാളം എം.ഫില്‍. കോഴ്‌സ് പൂര്‍ത്തിയാക്കിയ 2019നോ അതിനുമുമ്പോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെയും 2014നോ അതിനുമുമ്പോ പ്രവേശനം നേടിയ ഗവേഷക വിദ്യാര്‍ത്ഥികളുടെയും കോഷന്‍ ഡിപോസിറ്റ് 29 ന് വിതരണം ചെയ്യും. ഇതുവരെ കോഷന്‍ ഡിപോസിറ്റ് കൈപറ്റിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം 10.30ന് മുമ്പേ പഠന വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.       പി.ആര്‍. 1691/2022

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.       പി.ആര്‍. 1692/2022

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 3 മുതല്‍ 6 വരെ തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടക്കും.     പി.ആര്‍. 1693/2022

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.      പി.ആര്‍. 1694/2022

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.       പി.ആര്‍. 1695/2022

ഇ-ലേണിംഗ് അവാര്‍ഡ്

ഫോട്ടോ – സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഇ-ലേണിംഗ് സ്ഥാനപത്തിനുള്ള അവാര്‍ഡ് (2019-2021) കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.ക്കു വേണ്ടി ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.       പി.ആര്‍. 1696/2022

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!