Section

malabari-logo-mobile

അഞ്ചാം പനി പ്രതിരോധം; നാളെ മത സംഘടനാ പ്രതിനിധികളുടെ യോഗം; 43 പേര്‍ക്ക് രോഗ ബാധ

HIGHLIGHTS : 5th fever prevention; Meeting of representatives of religious organizations tomorrow; 43 people infected

ജില്ലയില്‍ അഞ്ചാം പനി രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി വിവിധ മത സംഘടനാ പ്രതിനിധികളുടെ യോഗം നാളെ രാവിലെ 11.30 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മത സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് യോഗം. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യതക്ഷത വഹിക്കും.

ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 426 ആയി. രോഗ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ദിവസവും അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

sameeksha-malabarinews

കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍, പാങ്ങ്, താനാളൂര്‍ ഗ്രാമപഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ് കൂടുതലായും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും ജില്ലാതല അവലോകന യോഗവും ചേരുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!