വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി അരിയല്ലൂര്‍സര്‍വ്വീസ് സഹകരണ ബാങ്ക്.

ഗവ.യു.പി. സ്‌കൂള്‍, ദേവിവിലാസം സ്‌കൂള്‍, അരിയല്ലൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂള്‍, കൊടക്കാട് യു.പി.സ്‌കൂള്‍, എം.വി.എല്‍പി സ്‌കൂള്‍, എം.വി.എച്ച്.എസ് സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തത്.

ബാങ്ക് പ്രസിഡന്റ്‌ നരേന്ദ്രദേവ് എംവിഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റര്‍ എം വിനുവിന് നല്‍കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌മെമ്പര്‍ കെ.രാജി,സ്മിത, പി.വിനയന്‍, കെ.ഷൈനി, ഒ.സുരേഷ്, ജിഷിത്, കെ എന്‍ റീന, കെ.പ്രമോദ്, പി.മുഹമ്മദ് ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top