വാഴ മുറിഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം; യുവാവിന് കുത്തേറ്റു

വളാഞ്ചേരി: തേങ്ങയിട്ടപ്പോൾ വാഴ മുറിഞ്ഞതിനെ ച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പെരുമണ്ണക്ലാരി കഞ്ഞി കുഴിങ്ങരയിൽ ജംഷീറി (40)നാണ് അയൽവാസിയുടെ കുത്തേറ്റത്. ജംഷീർ തന്റെ വീട്ടുപറമ്പിലെ തേങ്ങയിട്ടപ്പോൾ അയൽവാസിയായ മാമ്പറ്റ മൊയ്ദീൻകുട്ടിയുടെ പറമ്പിലെ വാഴ മുറിഞ്ഞു. പിന്നാലെ തർക്കമായി.

അടുത്ത ദിവസം ഇരുവരും വീടിനുസ മീപത്തെ റോഡിൽവച്ച് വീണ്ടും തർക്കമുണ്ടാവുകയും മൊയ്‌ദീൻകുട്ടി കൈയിൽ കരുതിയ കത്തിയെടുത്ത് ജംഷീറിനെ കുത്തുകയുമായിരു ന്നു.

ഗുരുതര പരിക്കേറ്റ ജംഷീറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊയ്‌ദീൻകുട്ടിയെ കൽപ്പ കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌ത്‌ തിരൂർ കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top