ദില്ലി: കൊറോണ ഭീതി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണില്‍ ആരും ഒറ്റയ്ക്കല്ലെന്നും കൊറോണ ഉയര്‍ത്തുന്ന ഭീതിയുടെ ഇരുട്ട് അകറ്റാന്‍ ഒമ്പത് മിനിറ്റ് ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് ദീപങ്ങള്‍ തെളിയിക്കണം എന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷുകളോ, മെഴുകുതിരിയോ, ചിരാതുകളോ തെളിയിക്കണം. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ വെളിച്ചം തെളിയിക്കണമെന്നു അദേഹം പറഞ്ഞു.
റോഡുകളില്‍ ആരും ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു




