അറയ്ക്കല്‍ ബീവി അന്തരിച്ചു

കണ്ണൂര്‍: അറക്കല്‍ സ്വരൂപത്തിലെ നിലവിലെ ബീവി ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി അന്തരിച്ചു. 92 വയസ്സായിരുന്നു. തലശേരി ചിരക്കര ടൗണ്‍ ഹാളിന് സമീപത്തെ അറക്കല്‍ ആദി രാജാസില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അവശതയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് തലശ്ശേരി ഓടത്തില്‍ പള്ളി കബര്‍ സ്ഥാനില്‍. തലശ്ശേരി സ്വദേശി പരേതനായ സി ഒ മൊയ്തു കോയയുടെ ഭാര്യയാണ്.

രാജവംശത്തിലെ മുപ്പത്തി ഏഴാമത്തെ അധിപയായിരുന്നു ആയിഷാബീവി. സോഹദരങ്ങള്‍: ഫാത്തിമ മുത്തുബീ വി, പരേതരായ ഹംസക്കോയ, ഇമ്പിച്ചിക്കോയ, ചെറുവി, വമ്പത്തി. മക്കള്‍: ആദി രാജ സഹിദ, ആദി രാജാ മുഹമ്മദ് സാദിഖ്, ആദി രാജാ മുഹമ്മദ് റാഫി, ആദി രാജാ മുഹമ്മദ് ഷംസീര്‍, പരേതനായ ആദി രാജാ മുഹമ്മദ് റഊഫ്. മരുമാക്കള്‍: സാഹിറ, ഹാനി ഫ, സാജിദ, നസീമ, പരേതനായ എ.പി.എം മൊയ്തു.

Share news
error: Content is protected !!
Scroll to Top