നോമ്പുതുറ സ്‌പെഷ്യല്‍;അറേബ്യന്‍ കട്‌ലറ്റ്

തയ്യാറാക്കിയത് ഷെരീഫ

ആവശ്യമായ ചേരുവകള്‍

വെളുത്ത മണികടല – അര കിലോ
വലിയ ഉള്ളി പൊടിയായി അരിഞ്ഞത് – ഒന്ന്‌
പച്ചമുളക് ചെറുതായി അരിഞ്ഞത് – നാലെണ്ണം
കാപ്‌സിക്കം പൊടിയായി അരിഞ്ഞത് -പകുതി

മല്ലിയില അരിഞ്ഞത് – ഒരു കപ്പ്

ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – കാല്‍ ടീസ്പൂണ്‍
മുളകുപൊടി, കുരുമുളകുപൊടി – അര ടീസ്പൂണ്‍
കറി വേപ്പില അരിഞ്ഞത് – രണ്ടു ടീസ്പൂണ്‍
അപ്പക്കാരം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം :-

കടല വെള്ളത്തില്‍ കുതിര്‍ത്തശേഷം വെള്ളം വാര്‍ത്ത് കുടഞ്ഞ് മാറ്റിവയ്ക്കുക, മല്ലിയില, കാപ്‌സിക്കം, വലിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി മുളകുപൊടി, കുരുമുളകുപൊടി, വേപ്പില എന്നീ ചേരുവകള്‍ ചേര്‍ത്ത്‌ കടല അരച്ചെടുക്കുക.

മാവ് കൂടുതല്‍ കുഴമ്പ് പരുവത്തിലാകരുത്. ഇതില്‍ അപ്പക്കാരവും ഉപ്പും ആവശ്യത്തിനു ചേര്‍ത്ത് കുഴയ്ക്കുക.

ചെറിയ ബോളാക്കി കൈവെള്ളയിലിട്ട് കട്‌ലറ്റ് ഷേപ്പില്‍ പരത്തി ചൂടായ എണ്ണയില്ലിട്ട്‌ വറുത്ത് കോരുക. ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കാം.

 

Share news
error: Content is protected !!
Scroll to Top