Section

malabari-logo-mobile

റീമിക്‌സുകള്‍ പാട്ടുകളെ വികൃതമാക്കുന്നെന്ന് എ ആര്‍ റഹ്‌മാന്‍

HIGHLIGHTS : AR Rahman says remixes distort songs

റീമിക്‌സ് പാട്ടുകളെ വികൃതമാക്കുന്നുവെന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. റീമിക്‌സ് ചെയ്യുന്നതിലൂടെ പാട്ട് ആദ്യമായി ചെയ്ത സംഗീത സംവിധായകന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”എത്ര കൂടുതല്‍ ഞാന്‍ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതല്‍ അത് വികൃതമാവുകയാണ്. പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകന്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകള്‍ പറയുന്നു അത് പുനര്‍വിഭാവനം ചെയ്യുന്നതാണെന്ന്. പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ് ? മറ്റൊരാള്‍ ചെയ്ത പാട്ടുകളെടുക്കുമ്പോള്‍ ഞാന്‍ വളരെ ജാഗ്രത പുലര്‍ത്താറുണ്ട്. നിങ്ങള്‍ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാന്‍. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്ക് ഒരു തെലുങ്ക് സംഗീത പരിപാടിയുണ്ടായിരുന്നു. അപ്പോള്‍ നിര്‍മാതാക്കള്‍ പറഞ്ഞു, നിങ്ങള്‍ (മണി രത്‌നവും എ ആര്‍ റഹ്‌മാനും) ചെയ്ത എല്ലാ പാട്ടുകളും ഇപ്പോഴും വളരെ പുതുമയുള്ളതായി തോന്നുന്നുവെന്ന്. കാരണം, അത് ഡിജിറ്റല്‍ മാസ്റ്ററിങ്ങ് ചെയ്തതാണ്. ആ പാട്ടുകള്‍ക്ക് ഇപ്പോഴും മേന്മയുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നുമുണ്ട്”, റഹ്‌മാന്‍ പറഞ്ഞു.

sameeksha-malabarinews

സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളിലാണ് പുറത്തെത്തുക. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!