നടന്‍ മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്റെ അമ്മയും മുതിര്‍ന്ന നടന്‍ കൃഷ്ണയുടെ ഭാര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം സംഭവിച്ചത്. രാവിലെ 9 മണി മുതല്‍ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് അന്ത്യകര്‍മ്മകള്‍ നടക്കുമെന്നാണ് വിവരം.

കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും അഞ്ച് മക്കളില്‍ നാലാമനാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ സഹോദരന്‍ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്.

നമ്രത ശിരോദ്കറെയാണ് മഹേഷ് ബാബു വിവാഹം ചെയ്തത്. ഗൗതം ഘട്ടമനേനി, സിതാര ഘട്ടമനേനി എന്നീ രണ്ട് കുട്ടികളുടെ ഇവര്‍ക്കുള്ളത്.

 

 

Share news
error: Content is protected !!
Scroll to Top