Section

malabari-logo-mobile

കോഴിക്കോട് മാളിലെ നടികള്‍ ആക്രമിക്കപ്പെട്ട സംഭവം; അപലപനീയം; കേരള വനിതാ കമ്മിഷന്‍

HIGHLIGHTS : Actresses attacked in Kozhikode Mall; The Kerala Women's Commission says that causing concern is absolutely condemnable

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയില്‍ സിനിമാ നടികളെ ക്രൂരമായ വിധത്തില്‍ അതിക്രമിച്ചു എന്നുള്ള വാര്‍ത്ത വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതും തീര്‍ത്തും അപലപനീയമാണെന്നും സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

ഇന്നലെ ഉണ്ടായിട്ടുള്ള സംഭവത്തില്‍ പോലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരേ കര്‍ശനമായിട്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!