ഏ.ആര്‍ നഗര്‍ സ്വദേശിയായ ഡോക്ടര്‍ക്ക് കോവിഡ് ; വെന്നിയൂരിലെയും, വി.കെ പടിയിലേയും സ്വകാര്യക്ലിനിക്കുകള്‍ അടക്കാന്‍ നിര്‍ദ്ദേശം

തിരൂരങ്ങാടി ഏആര്‍ നഗര്‍ മമ്പുറം സ്വദേശിയായ ചര്‍മ്മരോഗ വിദഗ്ധന കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഇദ്ദേഹം പ്രക്ടീസ് ചെയ്തിരു്‌നന വെന്നിയൂരിലെയും, ഏആര്‍ നഗര്‍ വി. കെ പടിയിലേയും സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം. ഇദ്ദേഹം ആഴ്ചയില്‍ രണ്ട് ദിവസമാണ് ഈ ക്ലിനിക്കുളില്‍ ചികിത്സിക്കുന്നത്. ഈ ദിവസങ്ങളില്‍ ആശുപത്രിയില്‍ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ രോഗികളുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശേഖരിച്ചുവരികയാണ്.

രണ്ടാം തിയ്യതി ഡോക്ടറെ സന്ദര്‍ശിച്ചവരോടും അവരുടെ കുടുംബാംഗങ്ങളോടും കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കി. ഏഴാം തിയ്യതി ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ ആളുകളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top