തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്തു നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 34 പേരുടെ രോഗ ഉറവിടം അറിയില്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, 5 ബിഎസ്എഫ് ജവാന്‍മാര്‍ക്കും, 3 ഐടിബിപി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും സംഭവിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് പോസറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
1,83900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 804 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5372 പേരാണ് ചികത്സയിലുള്ളത്.




