HIGHLIGHTS : Appointment to various posts

തവനൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമില്‍ കെയര്‍ടേക്കര്‍ ( പുരുഷന്‍),എഡ്യൂക്കേറ്റര്‍ , ട്യൂഷന്‍ ടീച്ചര്‍ ( കണക്ക്, ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്) വാച്ച് മാന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ താല്‍ക്കാലിക തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കുന്നു.

കെയര്‍ ടേക്കര്‍ക്ക് പ്ലസ് ടുവാണ് യോഗ്യത. എഡ്യൂക്കേറ്റര്‍ക്ക് ബി.എഡ്, ട്യൂഷന്‍ ടീച്ചര്‍ക്ക് അതാത് വിഷയങ്ങളില്‍ ബി.എഡ്, വാച്ച്മാന് ഏഴാംക്ലാസും കായികക്ഷമതയും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് സൈക്കോളജിയില്‍ എം.ഫില്‍ എന്നിങ്ങനെയാണ് യോഗ്യതകള്‍.
പ്രദേശവാസികള്‍ക്ക് മുന്‍ഗണനയുണ്ട്. ചില്‍ഡ്രന്‍സ് ഹോമില്‍ മെയ് 29ന് രാവിലെ 10ന് അഭിമുഖം നടക്കും. ഫോണ്‍: 7034749600.