HIGHLIGHTS : Workshop organized

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തില്‍ ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാജിദ് ആലുങ്ങല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എ ഡി ജോസഫ്, ജില്ലാ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റജീന വാസുദേവന്‍, ജില്ലാ കോര്‍ഡിനേഷന്‍ കമ്മറ്റി അംഗം ഹൈദ്രോസ് കുട്ടി, ജൈവവൈവിധ്യ ബോര്‍ഡ് മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.