സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications invited for certificate course

cite

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ‘മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് ‘എന്ന വിഷയത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. പഠനത്തിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജ്യൂക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്സ് നടത്തുന്നത്. https://app.srccc.in/register  എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അവസാന തീയതി ജൂണ്‍ 30. വെബ്‌സൈറ്റ് :  www.srccc.in, ഫോണ്‍ : 9447 808 822, 9946 801,429.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!