അധ്യാപക നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍  നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. ജനുവരി 17 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാവണം.

മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി (ഇംഗ്ലീഷ്), എച്ച്.എസ്.ടി (അറബിക്) തസ്തികകളില്‍ ലീവ് വേക്കന്‍സിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 16 (തിങ്കള്‍) രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് നടക്കും.

യോഗ്യരായവര്‍ അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 9.30 നു മുമ്പായി എം.എസ്.പി കമാന്‍ഡന്റിന്റെ ഓഫീസില്‍ ഹാജരാവണം.

Share news
error: Content is protected !!
Scroll to Top