ഫാര്‍മസിസ്റ്റ് നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് സായാഹ്ന ഒ.പിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.
നിയമനത്തിന് ഡിഫാം, ബിഫാം യോഗ്യതയുണ്ടായിരിക്കണം. കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകാരം നിര്‍ബന്ധം.

അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണനീയ യോഗ്യതയാണ്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം മാര്‍ച്ച് 31ന് രാവിലെ 11.30 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിനെത്തണം. മാര്‍ച്ച് 30ന് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും.

Share news
error: Content is protected !!
Scroll to Top