അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താനൂര്‍ ഫക്കീര്‍ ബീച്ചില്‍ 2021 ഒക്ടോബർ 12ന് ഉച്ചക്ക് ഒന്നിന് കണ്ടെത്തിയ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
40 നും 45 നും വയസിനും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരുന്നത്. മൃതദേഹം സംബന്ധിച്ച് പൊന്നാനി തീരദേശ പൊലീസ് അന്വേഷിച്ചു വരികയാണ്.
ആളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരം ലഭിക്കുന്നവര്‍ പൊന്നാനി തീരദേശ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്‌. എച്ച്. ഒ അറിയിച്ചു.ഫോണ്‍: 9497921212, 0494 2666989.
Share news
error: Content is protected !!
Scroll to Top