പരപ്പനങ്ങാടി സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കോ-ഓഡിനേറ്റര്‍ (ഫുള്‍ടൈം- ഒരു ഒഴിവ്),സാമൂഹ്യശാസ്ത്ര-മാനവിക- ശാസ്ത്ര വിഷയങ്ങളില്‍ നേടിയ മാസ്റ്റേഴ്സ് ഡിഗ്രി, സ്പെഷ്യല്‍ എജ്യൂക്കേഷന്‍ (എം.ആര്‍) മേഖലയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.എഡ് യോഗ്യത നേടിയതിന് ശേഷം മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ വകുപ്പില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ആര്‍.സി.ഐ രജിസ്ട്രേഷന്‍, ആര്‍.സി.ഐ നിഷ്‌കര്‍ഷിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യത എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി (ഫുള്‍ടൈം-ഒരു ഒഴിവ് ) തസ്തികയിലെ നിയമനത്തിന് സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും മെഡിക്കല്‍ അല്ലെങ്കില്‍ സോഷ്യല്‍ സൈക്കോളജിയില്‍ എം.ഫില്‍/എജ്യൂക്കേഷണല്‍ സൈക്കോളജിയോ ക്ലിനിക്കല്‍ സൈക്കോളജിയോ സ്പെഷ്യല്‍ പേപ്പറോട് കൂടിയ സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ബിരുദവും, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, ആര്‍.സി.ഐ രജിസ്ട്രേഷന്‍, ആര്‍.സി.ഐ നിഷ്‌കര്‍ഷിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയും ഉണ്ടായിരിക്കണം.
ഓഫീസ് അസിസ്റ്റന്റ് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ (ഒരു ഒഴിവ്) നിയമനത്തിന് പ്ലസ്ടു, ഡി.റ്റി.പി കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് ഓഫീസ് അറ്റന്റഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ലൈബ്രേറിയന്‍ നിയമനത്തിന് (ഒരു ഒഴിവ്) പ്ലസ്ടു, ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യത. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് വാച്ച്മാന്‍ കം സ്വീപ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
പ്രായം സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് ബാധകമായിരിക്കും. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 27ന് ഉച്ചയ്ക്ക് 12ന് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഏപ്രില്‍ 28ന് രാവിലെ 10ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ച നടക്കും. അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ രേഖകളുമായി കൃത്യസമയത്ത് ഹാജരാകണം.




