Section

malabari-logo-mobile

പൗരത്വത്തിന് അപേക്ഷിക്കാം;സര്‍ക്കാര്‍ വെബ്‌സൈറ്റ് സജ്ജമായി

HIGHLIGHTS : Apply for citizenship; Govt website ready

ഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in എന്ന വെബ്‌സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.

അപേക്ഷകര്‍ക്ക് സ്വന്തം മൊബൈല്‍ നമ്പറും ഇമെയിലും വേണമെന്നത് നിര്‍ബന്ധമാണ്. വെബ്‌സൈറ്റില്‍ അപേക്ഷിച്ച് നിശ്ചിത ഫീസുമടയ്ക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച, ഇന്ത്യയിലുള്ളവര്‍ അതിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച, ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിന് പകര്‍പ്പ് സമര്‍പ്പിക്കണം. അപേക്ഷകന്റെ അപേക്ഷകയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കുമെന്ന് പോര്‍ട്ടലില്‍ വ്യക്തമാക്കുന്നു.

sameeksha-malabarinews

ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപരമായ അടിച്ചമര്‍ത്തല്‍ നേരിട്ടതിനെ തുടര്‍ന്ന് 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലേയ്ക്ക് വന്ന ഹിന്ദു, സിഖ്, ജെയിന്‍, പാര്‍സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനായിരുന്നു പൗരത്വ ഭേദഗതി ബില്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!