Section

malabari-logo-mobile

കാടപ്പടിയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട, 6 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

HIGHLIGHTS : Excise's massive ganja hunt in Kadappadi, two youths arrested with 6 kg of ganja

പരപ്പനങ്ങാടി: പെരുവള്ളൂര്‍ കാടപ്പടിയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.കണ്ണമംഗലം സ്വദേശി പുള്ളാട്ടില്‍ വീട്ടില്‍ ശീഹാബുദ്ദീന്‍(35), പെരുവള്ളൂര്‍ വട്ടപ്പറമ്പ് സ്വദേശി കോടമ്പാട്ടില്‍ വീട്ടില്‍ ഷാജി(43) എന്നിവരാണ് പിടിയിലായത്.

കാടപ്പടിയില്‍ അര്‍ദ്ധരാത്രിയില്‍ കഞ്ചാവ് കൈമാറ്റം നടത്തുന്നതിനിടെയാണ് ഇരുവരെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഞ്ചാവ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറിയതില്‍ ലഭിച്ച 30000 രൂപയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇവരെയും പിടികൂടാന്‍ ആകുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ള അറിയിച്ചു.

sameeksha-malabarinews

ലോക്‌സഭാ ഇലക്ഷനോടനുബന്ധിചചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് മേഖലകളില്‍ എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കുന്നതിനിടയാണ് പ്രതികളെ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ പിടികൂടുന്ന വലിയ രണ്ടാമത്തെ കേസ് ആണിത്. ഒരാഴ്ച മുമ്പ് താലൂക്കിലെ കൊളപ്പുറത്തു നിന്നും 106 കിലോഗ്രാം കഞ്ചാവുമായി രണ്ടു പാലക്കാട് സ്വദേശികളെ ലോറി സഹിതം തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയിരുന്നു. തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളാണ് പിടിയിലായ ഷാജിയും ശിഹാബുദ്ദീനും. പ്രതികളെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്റ്റേജ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ള , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത്, കെഎസ്, പ്രഗേഷ് പി, പ്രവെന്റിവ് ഓഫീസര്‍ രജീഷ് , ദിലീപ് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ, യൂസഫ്, അഭിലാഷ് ചിറ്റടിമംഗലത്ത് എന്നിവരുള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!