യുവപ്രതിഭാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications invited for Youth Talent Award

ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ നല്‍കുന്ന യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്.

15000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവുമാണ് യുവപ്രതിഭ ജേതാക്കള്‍ക്ക് സമ്മാനിക്കുക. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍ക്കുക.

sameeksha-malabarinews

18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡാറ്റ official.ksyclingmail.com എന്ന ഇമെയില്‍ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കണം.

ഫെബ്രുവരി എട്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫോണ്‍: 0471-2308630. വിലാസം-കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം-33.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!