HIGHLIGHTS : Private bus overturns in Kozhikode city center; 20 passengers injured
കോഴിക്കോട് : അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ആണ് അപകടം നടന്നത്. മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന കെഎല്‍ 12 സി 6676 ബസാണ് മറിഞ്ഞത്.
അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. ഗതാഗതം സുഗമമാക്കാന്‍ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു