ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കുള്ള പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ആക്‌സസ് മലപ്പുറം ചാരിറ്റബിള്‍ സൊസൈറ്റി ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മലപ്പുറം കളക്ടറേറ്റില്‍ സൗജന്യമായി നടത്തി വരുന്ന പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക്  ബിരുദധാരികളായ ഭിന്നശേഷി വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കമ്പനി/ബോര്‍ഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള പരിശീലനം ഹൈബ്രിഡ് മോഡിലാണ് നടക്കുക. ദൂരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ലഭ്യമാണ്. സൗജന്യ പഠന സാമഗ്രികള്‍, കേള്‍വി പരിമിതിയുള്ളവര്‍ക്ക് സൈന്‍ ലാംഗ്വേജില്‍ ക്ലാസുകള്‍, കാഴ്ച പരിമിതിയുള്ളവര്‍ക്ക് പ്രധാന ടോപിക്കുകളുടെ വോയിസ് റെക്കോര്‍ഡ് എന്നിവയും  ലഭ്യമാണ്. ഫോണ്‍: 9745496170.

 

Share news
error: Content is protected !!
Scroll to Top