ബി എസ് സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഐ.ഐ.എച്ച്.ടിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന, കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേഫറ്റ് ചെയ്ത കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോളേജ് 2025-26 അധ്യയന വര്‍ഷത്തിലേക്കുള്ള നാല് വര്‍ഷത്തെ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് ആന്റ്  ബി എസ് സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ www.admission.Kannuruni versity.ac.in എന്ന സിംഗിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം.  മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താത്പര്യപ്പെടുന്നവര്‍ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  0497-2835390, വെബ്‌സൈറ്റ്: www.iihtkannur.ac.in

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top