ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിയും യുവാവും മരിച്ചു

HIGHLIGHTS : Student, youth killed after being hit by train in Alappuzha

cite

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കൊച്ചുവേളി- അമൃത്സര്‍ ട്രെയിന് മുന്നില്‍ ഇരുവരും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബൈക്ക് റോഡില്‍ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. മൃതദേഹങ്ങള്‍ ചിതറിപ്പോയി. ഇതേ തുടര്‍ന്ന് നേത്രാവതി എക്‌സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു. പിന്നീട് മൃതദേഹങ്ങള്‍ ട്രാക്കില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടര്‍ന്നത്. മൃതദേഹം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!