HIGHLIGHTS : Vishu bumper ticket sold for 12 crores in Palakkad

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പര്‍ 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു പേര്‍ക്ക്. രണ്ടാം സമ്മാനം നേടിയവര്‍ 1.VA 699731,2.VB 207068,3.VC 263289,4.VD 277650,5.VE 758876, 6.VG 203046. ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിനാണ്. പാലക്കാട് ജില്ലയിലെ ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ 42,17, 380 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.
ടിക്കറ്റ് വില്‍പ്പനയില്‍ ഇത്തവണയും പാലക്കാടുതന്നെയാണ് ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റുപോയത്.രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കുന്ന വിഷു ബമ്പറിന് 300 രൂപയില്‍ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു